CHARITY

Jerusalem Marthoma Church Perumpetty

                                                    സാന്ത്വനം
ഒരുമയോടെ കൈകള്‍കോര്‍ത്തു വിശ്വാസസാക്ഷികളായി മാറായെ മധുരമാക്കാം  എന്ന ദര്‍ശനത്തോടു കൂടി ഈ ലോകത്തിനും,ലോകസമ്പത്തിനും അതിതരായി ചിന്തിച്ചുകൊണ്ട് രോഗവേദനകളും നൊമ്പരങ്ങളും  അനുഭവിക്കുന്നവരോടെ അനുകമ്പയുള്ളവരായി പ്രതികരിച്ചു നമ്മുടെ ജീവിതം ദൈവികമായി സമ്പന്നമാക്കപ്പെടേണമെന്ന
ക്രിസ്തുനാഥന്‍റെ കല്പനയോടെ മനുഷ്യനിര്‍മ്മിതികളായ യാതൊരുവിധ വിവേചനങ്ങള്‍ക്കും വിധേയപ്പെടാത് സാമുഹ്യസഹകരണം എന്ന ആശയവുമായി ബഹുമാനപ്പെട്ട ഇടവകവികാരി അദ്ധ്യഷനായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയാണ് സാന്ത്വനം. ദൈവികദാനമായി അനേകം സന്മനസ്സുകളുടെ സംഭാവനകളാല്‍ നമ്മുടെ മദ്ധ്യേ ചികിത്സാ, വിദ്യാഭ്യാസം, വിവാഹം ഈ വിഷയങ്ങളില്‍ സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി ആവുന്നത്ര ആശ്വസ്സിപ്പിക്കുവാന്‍ ശ്രമിക്കുന്നു. നാo അനുഭവിക്കുന്ന നന്മകള്‍ നമ്മുടെ കഴിവുകളാല്‍ മാത്രംനേടിയതല്ലാ,ശക്തനായവന്‍ എനിക്കുവലിയചെയ്തതാകുന്നു. ആയതിനാല്‍ ക്രിസ്തുവിന്‍റെ കരങ്ങളില്‍ നാം ക്ഷേമമായിരിക്കുന്നത് നിച്ഛലമായിരിപ്പാനല്ല എന്ന തിരിച്ചറിവോടെ”തളര്‍ന്ന കൈകളെ ബലപ്പെടുത്തുവിന്‍,കുഴഞ്ഞകാലുകളെ ഉറപ്പിപിന്‍, മനോഭീതിയുള്ളവരോടു ധൈരീയ്യപ്പെടുവിന്‍, ഭയപെടേണ്ട ഇതാ നിങ്ങളുടെ ദൈവo പ്രതികാരവും ദൈവത്തിന്‍റെ പ്രതിഫലവും വരുന്നു, അവന്‍ വന്നു നിങ്ങളെ രക്ഷിക്കും” എന്ന ദൈവത്തിന്‍റെ രക്ഷ്ണ്യ വചനംവിവിധ ശുശ്രുഷകളാല്‍ നിറവേറ്റപ്പെടെണ്ടതിനു മഹോന്നതനായ ദൈവപുത്രന്‍ പുകഴ്ത്തിയ നല്ല ശമര്യക്കാരന്‍റെ വാഴ്ത്തപ്പെട്ടതായ മനോഭാത്തോടെ ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.                                                                                                                    
ഉദ്ദേശങ്ങളും പ്രവര്‍ത്തന രീതികളും (1) പ്രവര്‍ത്തിയില്ലാത്ത വിശ്വാസം നിര്‍ജീവമാകുന്നു എന്ന സത്യം മനസ്സിലാക്കി  പ്രവര്‍ത്തന തീഷ്ണതയോട് വിശ്വാസസ്ഥിരതയുള്ളവരാകുക.
(2)  ക്രിസ്തുവിനോടും,തിരുസഭയോടും പ്രവര്‍ത്തനപദ്ധതികളോടും പങ്കാളികളായി കയ്പ്പുകള്‍ നിറഞ്ഞിരിക്കുന്നവരുടെ ജീവിതാനുഭവങ്ങളില്‍ ആശ്വാസദായകരാകുക. (3) അപരന്‍റെ  വേദനകള്‍ മനസ്സിലാക്കി അവരെ കരുതുന്ന തിരുസഭയുടെ ദൌത്യമേഖലകളും മറ്റും സന്ദര്‍ശിച്ചുഉള്‍കാഴ്ചകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുക (4)ദൈവo നല്‍കുന്നതില്‍ നിന്നും ദശാoശo വേര്‍തിരിച്ചു സുവിശേഷികരണത്തിനും,ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും നല്‍കണമെന്നുള്ള സ്വര്‍ഗ്ഗിയകല്പനകള്‍അനുസരിക്കുക അതിനായി പ്രബോധനങ്ങള്‍ ചെയ്യുക.(5) ഈശ്വരാചൈതന്യത്തിനു മങ്ങലേല്‍പ്പിക്കുന്ന ആഡംബരധൂര്‍ത്തുകളും,ലഹരിഉപയോഗങ്ങളും,സ്വാര്‍ത്ഥതകള്‍ നിറഞ്ഞ ജീവിതരീതികളുംഉപേക്ഷിച്ച് പരിശുദ്ധദൈവം പ്രശോഭിക്കുന്നതായ കരുണ,ത്യാഗം,എളിമ,അന്യന്‍റെ വേദനയെ മനസ്സിലാക്കി അവ ദൈവസന്നിധിയില്‍ സമര്‍പ്പിച്ചുകൊണ്ട് ദൈവത്തോടുള്ള നമ്മുടെ വിധേയത്വം പ്രകടമാക്കുന്നതായ സമര്‍പ്പണ പ്രാര്‍ത്ഥന ഇവയാല്‍ ക്ഷീണിതരേ ശാക്തികരിക്കേണ്ടതിനു പ്രവര്‍ത്തിക്കുക.(6)വിശ്വാസപൈതൃകങ്ങളെ സൂഷ്മമായിപരിപാലിച്ചുകൊണ്ട് ദൈവം സൃഷ്ടിച്ചു ദൈവത്തിന്‍റെ വക്താക്കളായ നമ്മെ ഏല്‍പ്പിച്ചതായ പ്രകൃതിയെയും,സമസൃഷ്ടങ്ങളെയുo,നിസ്സംഗതകള്‍ വെടിഞ്ഞ് ചൂഷണവിമുക്തമാക്കി സംരക്ഷിക്കുക.(7) അനുദിനം നമ്മുടെ ജീവനേ പരിപാലിക്കുന്നദൈവത്തിനു സല്‍പ്രവര്‍ത്തികളാലും,ദാനധാര്‍മ്മങ്ങളാലും ആരാധനയാകുന്ന സ്തോത്രകാഴ്ചകള്‍ അര്‍പ്പിച്ചുകൊണ്ട്സ്വര്‍ഗ്ഗിയ പറുദീസായുടെ അനുഭവങ്ങള്‍ഭൂമിയില്‍ പങ്കുവെയ്ക്കുന്ന കരസ്പര്‍ശങ്ങളായി കദനഹ്രദയര്‍ക്ക് സാന്ത്വനം നല്‍കേണ്ടതിന്‍റെആവശ്യകതയെക്കുറിച്ച്  ഉദ്ബോധനംനടത്തുക നിങ്ങള്‍ ഈ എളിയ സഹോദരനു ചെയ്യുന്നത്‌ എനിക്കാകുന്നു ചെയ്യുന്നത്‌….  മിശിഹതമ്പുരാന്‍റെ ഈ തിരുവചനങ്ങള്‍. . അര്‍ത്ഥപൂര്‍ണ്ണതയോടെ ഉള്‍ക്കൊള്ളാം. വരണ്ടനിലങ്ങളില്‍ നീരുറവകള്‍ തുറക്കുന്ന ദൈവമേ  അവിടുത്തെ അര്‍ത്ഥവിപുലങ്ങളായ തിരുവചനങ്ങളാല്‍ ഞങ്ങളെരൂപാന്തരപ്പെടുത്തി കരുണയുടെ വറ്റാത്ത ഉറവകളാക്കേണമേ. ഇപ്രകാരം പ്രാര്‍ത്ഥിക്കാം.
ദൈവo സകലത്തിനും മതിയായവന്‍…… ഈ എളിയ പ്രവര്‍ത്തനത്തെ… ഓര്‍ക്കണമേ….. സഹായിക്കണമേ.     


                                                          

സംഘടനകളായോ, വ്യക്തികളായോ ഞങ്ങളോടൊപ്പം സഹകരിക്കുവാന്‍ ഹൃദയപുര്‍വ്വം ക്ഷണിക്കുന്നു.ദാതാവിന്‍റെ ആഗ്രഹാനുസരണം നല്‍കുന്ന തുക വിനിയോഗിക്കപ്പെടും.വിവരങ്ങള്‍ കൃത്യമായി ദാതാവിനെ അറിയിക്കുന്നതായിരിക്കും,മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ്കള്‍ ഏര്‍പ്പെടുത്തി നിങ്ങളുടെപ്രീയപ്പെട്ടവരുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താം, സുതാര്യമായ ഇടവകട്രസ്റ്റിലൂടെ മാനേജിങ്ങ്കമ്മറ്റി

യുടെ അoഗികാരത്തോടെ സാമ്പത്തിക ഇടപാടുകള്‍ നടത്തപ്പെടുന്നു.ശ്രേഷ്ഠരായ ഇടവകജനതയുടെ ആശീര്‍വാദത്തോടെ,നിരവധി സേവനതല്‍പ്പരരായ യുവപ്രതിഭകള്‍ നവീന ആശയാവിഷ്ക്കാരങ്ങള്‍ നല്‍കിയും രക്തദാന സേനയായും പ്രവര്‍ത്തിക്കുന്നു. ലഭിച്ചതും ലഭിച്ചുകൊണ്ടിരിക്കുന്നതുമായ അനേകം ആദരിയണീയരുടെ സഹായഹസ്തങ്ങളെ നന്ദിയോടെ സ്മരിക്കുന്നു…. ഞങ്ങള്‍… നമിക്കുന്നു.

 

Help others in their needs through following bank a/c

SANTHWANAM.  C/O M.T.CHURCH, PERUMPETTY

 

A/C NO:O64401000004095

IFSC CODE : IOBA0000644

IOB KANDANPERUR BRANCH, KERALA, INDIA. 689614

                                                

e-mail. jmcperumpetty@gmail.com